
ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കുക, പിടിച്ചെടുത്ത മത്സ്യത്തെ മൂല്യശോഷണം കൂടാതെ കരയ്ക്കെത്തിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കുക, വിദേശ ആഭ്യന്തര മാര്‍ക്കറ്റുകളില്‍ ഗുണനിലവാരമുള്ള കേരചൂരയുടെ വിപണനസാധ്യത പ്രയോജനപ്പെടുത്തുക, തീരക്കടലില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ മല്‍സരം ഒഴിവാക്കുക, ആഴക്കടല്‍ മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ ചൂഷണം ഉറപ്പ് വരുത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. സ്റ്റേ ഫിഷിംഗ് രീതി പ്രോത്സാഹിപ്പിക്കുന്ന തരത്തിലും മത്സ്യബന്ധന രംഗത്തെ ആധുനിക സാങ്കേതിക വിദ്യകള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രാപ്തമാക്കുന്ന രീതിയിലുള്ള മത്സ്യ ബന്ധന ഉപകരണങ്ങളായ ചൂണ്ട, കൃത്രിമഇര തുടങ്ങിയവയും നല്‍കി കഴിഞ്ഞു.

അര്‍ഹതാ മാനദണ്ഡങ്ങള്‍
മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കണം
യാനവും എഞ്ചിനും കെ.എം. എഫ്. ആറ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരിക്കണം
ആഴക്കടല്‍ മത്സ്യബന്ധത്തിലേര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളായിരിക്കണം.
ആനുകൂല്യത്തിനായി നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട രേഖകള്‍
യാനം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
ക്ഷേമനിധി അംഗത്വ പാസ് ബുക്കിന്റെ പകര്‍പ്പ്
ഇലക്ഷന്‍ ഐഡന്‍റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സ്ഥലങ്ങള്‍
മത്സ്യഭവന്‍ ഓഫീസുകള്‍.
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ഓഫീസ്
അപേക്ഷാഫോറം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നിന്നും കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ ഓഫീസില്‍ നിന്നും, കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.