
കടല്‍ സുരക്ഷാ പദ്ധതി
സംസ്ഥാനത്തെ 9 തീരദേശ ജില്ലകളിലായി ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 910 ലക്ഷംരൂപ അടങ്കല്‍ തുകവരുന്ന "കടല്‍ സുരക്ഷാ പദ്ധതിയ്ക്ക് ഭരണാനുമതിലഭിച്ചിരുന്നു. ഈ പദ്ധതിയിലൂടെ 3000 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന 600 ഓളം ആഴക്കടല്‍ മത്സ്യബന്ധന യൂണിറ്റുകള്‍ക്ക് 1,50,000/- രൂപ വിലവരുന്ന കടല്‍ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നു. അപകടസ്ഥലം നിര്‍ണ്ണയിക്കുന്നതിനുവേണ്ടി റേഡിയോ ബീക്കണ്‍, കടലിന്റെ ആഴവും അടിത്തട്ടിന്റെ സ്വഭാവവും അറിയുന്നതിന് വേണ്ടി എക്കോസൗണ്ടര്‍, ദിശ അറിയുന്നതിനായി ജി.പി.എസ്., കപ്പലുകളുമായും മറ്റ്യാനങ്ങളുമായും ആശയവിനിമയം നടത്തുന്നതിന് വേണ്ടി വി.എച്ച്.എഫ്-മറൈന്‍ റേഡിയോ, യാനങ്ങളുടെഗതി നിര്‍ണ്ണയിക്കുന്നതിന് ഓട്ടോമാറ്റിക് ഐഡന്‍റിഫിക്കേഷന്‍ സിസ്റ്റം (എ.ഐ.എസ്.) എന്നീ കടല്‍ സുരക്ഷാ ഉപകരണങ്ങളാണ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതിയായ കടല്‍സുരക്ഷാ പദ്ധതിയുടെ ഓരോ ഉപകരണത്തിന്റേയും 75% തുക സബ്സിഡിയായും 25% തുക ഗുണഭോക്തൃ വിഹിതമായും വകയിരുത്തിയിരിക്കുന്നു. പദ്ധതിയുടെ ഭാഗമായി 21 യന്ത്രവത്കൃത ബോട്ടുകള്‍ക്കും 22 പരമ്പരാഗത യാനങ്ങള്‍ക്കും ജി.പി.എസ്. റേഡിയോ ബീക്കണ്‍, എക്കോസൗണ്ടര്‍ എന്നിവവിതരണം ചെയ്തു കഴിഞ്ഞു.
പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു.

മത്സ്യത്തൊഴിലാളിക്ഷേമ നിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കണം
യാനവും എഞ്ചിനും കെ.എം. എഫ്. ആറ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരിക്കണം
ആഴക്കടല്‍ മത്സ്യബന്ധത്തിലേര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളായിരിക്കണം.
ആനുകൂല്യത്തിനായി നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട രേഖകള്‍
മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്,
യാനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്,
അപേക്ഷകന്റെ ഐഡന്‍റിറ്റികാര്‍ഡ്,
സ്രാങ്കിന്റെ ലൈസന്‍സ്
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സ്ഥലങ്ങള്‍
മത്സ്യഭവന്‍ ഓഫീസുകള്‍.
കേരളസംസ്ഥാന തീരദേശവികസന കോര്‍പ്പറേഷന്‍ ഓഫീസ്
അപേക്ഷാഫോറം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നിന്നുംകേരളസംസ്ഥാന തീരദേശവികസന കോര്‍പ്പറേഷന്റെ ഓഫീസില്‍ നിന്നും, കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്നുംലഭിക്കുന്നതാണ്.