
പച്ചമത്സ്യ വിപണത്തിനായി ശീതീകരണ സംവിധാനമുളള വാഹന വിതരണ പദ്ധതി
പിടിച്ചെടുക്കുന്ന മത്സ്യത്തെ കേടുകൂടാതെ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനുള്ള ശീതീകരണ ശൃംഖലാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി 75% കേന്ദ്ര സഹായത്തോടെ 360 ലക്ഷം അടങ്കല്‍ തുകവരുന്ന 'ഫ്രെഷ് ഫിഷ്ടു ആള്‍' പദ്ധതിക്ക് 2010-11 സാമ്പത്തിക വര്‍ഷത്തില്‍ അംഗീകാരം ലഭിച്ചിരുന്നു.
15 ഇന്‍സുലേറ്റഡ് ട്രക്കുകള്‍, ഐസ്ബോക്സ് സംവിധാനത്തോടുകൂടിയ 200 ഇരുചക്ര വാഹനങ്ങള്‍, ഐസ്ബോക്സ് സംവിധാനത്തോടുകൂടിയ 50 ഓട്ടോറിക്ഷകള്‍ എന്നിവ ഈ പദ്ധതിയിലൂടെ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടിരിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ വ്യക്തികള്‍ക്കും, ഓട്ടോറിക്ഷ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്കും, ട്രക്കുകള്‍ മത്സ്യത്തൊഴിലാളി സൊസൈറ്റികള്‍ക്കുമാണ് വിതരണം ചെയ്യുന്നത്. ടി പദ്ധതി പ്രകാരം ഐസ്ബോക്സ് സംവിധാനത്തോടുകൂടിയ 23 ഓട്ടോറിക്ഷകള്‍ 130 ഇരുചക്ര വാഹനങ്ങള്‍ 3 ടണ്ണിന്റെ 3 ഇന്‍സുലേറ്റഡ് ട്രക്കുകള്‍, 6 ടണ്ണിന്റെ 3 ഇന്‍സുലേറ്റഡ് ട്രക്കുകള്‍ എന്നിവ ആദ്യഘട്ടമായി വിതരണം ചെയ്തു കഴിഞ്ഞു.

പദ്ധതിയുടെ രണ്ടാം ഘട്ടമായി 21 ഇരുചക്ര വാഹനങ്ങളും 6 ഓട്ടോറിക്ഷകള്‍ 6 ടണ്ണിന്‍റെ 1 ഇന്‍സുലേറ്റഡ് ട്രക്കുംവിതരണം ചെയ്യുന്നു. ഇതില്‍ 16 ഇരുചക്ര വാഹനങ്ങള്‍, 6 ഓട്ടോറിക്ഷകള്‍ എന്നിവയും ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കണം
കഴിഞ്ഞ 5 വര്‍ഷമായി മത്സ്യവിപണനത്തിന് ഏര്‍പ്പെടുന്നവരായിരിക്കണം.
അപേക്ഷകന്‍ ഏതെങ്കിലും മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലോ, മത്സ്യത്തൊഴിലാളി സ്വയംസഹായ സംഘത്തിലോ, വനിതാ സ്വയംസഹായ സംഘത്തിലോ അംഗമായിരിക്കണം
ആനുകൂല്യത്തിനായി നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട രേഖകള്‍ (ഓട്ടോറിക്ഷാ, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്കായി)
മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്,
അപേക്ഷകന്റെ ഐഡന്‍റിറ്റി കാര്‍ഡ്
റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
(ട്രക്കിനായി സമര്‍പ്പിക്കേണ്ടവ)
സൊസൈറ്റിയുടെ രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
നിലവിലെ കണക്കുകള്‍ അവസാനമായി ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്
സൊസൈറ്റി പ്രസിഡന്‍റിന്റെയും സെക്രട്ടറിയുടെയും ഇലക്ഷന്‍ ഐഡന്‍റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്
അപേക്ഷയോടൊപ്പം ഈ സൗകര്യം പ്രയോജനപ്പെടുത്തി മത്സ്യവിപണനത്തില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്ന മാറ്റവും അതിനുള്ള ഒരു പ്രവര്‍ത്തന പദ്ധതിയും സംഘം അംഗീകരിച്ച തീരുമാനത്തോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സ്ഥലങ്ങള്‍
മത്സ്യഭവന്‍ ഓഫീസുകള്‍.
കേരളസംസ്ഥാന തീരദേശവികസന കോര്‍പ്പറേഷന്‍ ഓഫീസ്
അപേക്ഷാഫോറം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നിന്നും കേരള സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷന്റെ ഓഫീസില്‍ നിന്നും, കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.